---
title: "കല്ലമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; 19-കാരനായ ഗൗരി കൃഷ്ണ അറസ്റ്റിൽ"
english_title: "Kallambalam Youth Stabbed To Death 19 Year Old Arrested Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380087/Kallambalam, Thiruvananthapuram, Murder, Crime"
published_at: "2026-08-27T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f97681e537_images_(11).jpeg"
keywords: ["Kallambalam", "Thiruvananthapuram", "Murder"]
---

# കല്ലമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; 19-കാരനായ ഗൗരി കൃഷ്ണ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം**: കല്ലമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. വാക്കുതർക്കത്തിനിടയാണ് കൊലപാതകം. മുത്താന സ്വദേശി പ്രജിയാണ് മരിച്ചത്. കൊലപാതകത്തിൽ 19 കാരനായ ഗൗരി കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം**: കല്ലമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. വാക്കുതർക്കത്തിനിടയാണ് കൊലപാതകം. മുത്താന സ്വദേശി പ്രജിയാണ് മരിച്ചത്. കൊലപാതകത്തിൽ 19 കാരനായ ഗൗരി കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു പ്രജി. സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380087/Kallambalam, Thiruvananthapuram, Murder, Crime)